Skip to content

ആരാധകർക്ക് സന്തോഷവാർത്ത !! സഞ്ജു ഏഷ്യ കപ്പിലുമുണ്ടാകും

വെസ്റ്റിൻഡീസിനെതിരായ ഏകദിനത്തിൽ സഞ്ജുവിൻ്റെ മികച്ച പ്രകടനം കാണാനായതിൻ്റെ സന്തോഷത്തിലാണ് ആരാധകർ. ഇപ്പോഴിതാ സഞ്ജു ആരാധകരെ തേടി മറ്റൊരു സന്തോഷവാർത്തയും എത്തിയിരിക്കുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം അടുത്ത മാസം നടക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലും സഞ്ജു സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. അയർലൻഡ് പര്യടനത്തിൽ ഉൾപ്പെടുത്തിയതോടെ സഞ്ജു ഏഷ്യ കപ്പിൽ ഉണ്ടാകില്ലെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.

പരിക്കിൻ്റെ പിടിയിലായിരുന്ന കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ ഏഷ്യ കപ്പിൽ ഉണ്ടാകില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ സഞ്ജു ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യ കപ്പിനുള്ള ടീമിൽ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി.

പൂർണമായും മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാൻ കെ എൽ രാഹുലിനും ശ്രേയസ് അയ്യർക്കും സാധിച്ചിട്ടില്ല. ഏഷ്യ കപ്പ് നഷ്ടമാകുമെങ്കിലും ലോകകപ്പിന് മുൻപ് ഇരുവരും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. അങ്ങനെയെങ്കിൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയോടെയായിരിക്കും ഇരുവരും തിരിച്ചെത്തുക.