Skip to content

പാണ്ഡ്യ വെടിക്കെട്ട് !! മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വമ്പൻ സ്കോർ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. കഴിഞ്ഞ മത്സരത്തിൽ നിരാശപെടുത്തിയ ഇന്ത്യൻ ബാറ്റിങ് നിര തകർപ്പൻ തിരിച്ചുവരവാണ് മത്സരത്തിൽ നടത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് അടിച്ചുകൂട്ടി.

മികച്ച തുടക്കമാണ് ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 143 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഇഷാൻ കിഷൻ 64 പന്തിൽ 8 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 77 റൺസ് നേടിയപ്പോൾ ശുഭ്മാൻ ഗിൽ 92 പന്തിൽ 85 റൺസ് നേടി. റിതുരാജ് 8 റൺസ് നേടി പുറത്തായപ്പോൾ നാലാമനായി എത്തിയ സഞ്ജു ഫിഫ്റ്റി നേടി മികവ് പുലർത്തി. തൻ്റെ നാലാം ഏകദിന ഫിഫ്റ്റി നേടിയ സഞ്ജു 41 പന്തിൽ 51 റൺസ് നേടിയാണ് പുറത്തായത്.

സൂര്യകുമാർ യാദവ് 30 പന്തിൽ 35 റൺസ് നേടിയപ്പോൾ 52 പന്തിൽ 4 ഫോറും 5 സിക്സും അടക്കം 70 റൺസ് നേടി തകർത്താടിയ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയാണ് അവസാന ഓവറുകളിൽ ഇന്ത്യൻ സ്കോർ ഉയർത്തിയത്.