Skip to content

സഞ്ജു പറത്തിയത് നാല് സിക്സ് ! നാലും ഒന്നിനൊന്ന് മനോഹരം : വീഡിയോ കാണാം

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങാനായില്ലയെങ്കിലും ഇക്കുറി അതിൻ്റെ ക്ഷീണം തീർക്കുന്ന പ്രകടനമാണ് സഞ്ജുവിൽ നിന്നുണ്ടായത്. താരം ഇന്നിങ്സിൽ പറത്തിയ സിക്സുകളും ആരാധകർക്ക് വിരുന്നായി.

39 പന്തിൽ നിന്നും ഏകദിന ക്രിക്കറ്റിലെ തൻ്റെ മൂന്നാം ഫിഫ്റ്റി നേടിയ സഞ്ജു സാംസൺ 51 റൺസ് നേടിയാണ് പുറത്തായത്. 2 ഫോറും നാല് സിക്‌സും സഞ്ജു നേടി. സഞ്ജുവിനെ നാലാം നമ്പറിൽ പരീക്ഷിച്ചത് വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകിയത്. തുടർച്ചയായി അവസരങ്ങൾ നൽകിയാൽ ഇന്ത്യ തേടുന്ന നാലാമനാകുവാൻ തനിക്ക് സാധിക്കുമെന്ന് തെളിയിക്കുന്നതായിരുന്നു സഞ്ജുവിൻ്റെ ഈ ഇന്നിങ്സ്.

ഏകദിനത്തിൽ 12 ഇന്നിംഗ്സിൽ നിന്നും 55.71 ശരാശരിയിൽ 390 റൺസ് ഇതിനോടകം സഞ്ജു നേടിയിട്ടുണ്ട്.

വീഡിയോ;