Skip to content

സഞ്ജുവിൻ്റെ കൗണ്ടർ അറ്റാക്കിങിൽ വിറച്ച് വിൻഡീസ് ! ഫിഫ്റ്റി യുമായി താരത്തിൻ്റെ മികച്ച പ്രകടനം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് സഞ്ജു സാംസൺ. നാലമാനായി ക്രീസിലെത്തി തന്നെ ഏൽപ്പിച്ച ജോലി നിർവഹിച്ചുകൊണ്ടാണ് സഞ്ജു പുറത്തായത്.

39 പന്തിൽ ഫിഫ്റ്റി നേടിയ സഞ്ജു 41 പന്തിൽ 51 റൺസ് നേടിയാണ് പുറത്തായത്. 2 ഫോറും നാല് സിക്സും സഞ്ജു അടിച്ചുകൂട്ടി. തുടർച്ചയായി രണ്ട് വിക്കറ്റുകൾ നഷ്ടപെട്ട് സമ്മർദ്ദ ഘട്ടത്തിലാണ് സഞ്ജു ക്രീസിലെത്തിയത്. നേരിട്ട രണ്ടാം പന്തിൽ തന്നെ സിക്സ് പറത്തി താൻ ഫോമിലാണെന്ന് തുടക്കത്തിൽ തന്നെ സഞ്ജു സൂചന നൽകിയിരുന്നു.

ഏകദിന ക്രിക്കറ്റിലെ സഞ്ജുവിൻ്റെ മൂന്നാം ഫിഫ്റ്റിയാണിത്. മികച്ച തുടക്കമാണ് ഇഷാൻ കിഷനും ഗില്ലും ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 143 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടിയ ഇഷാൻ കിഷൻ 64 പന്തിൽ 77 റൺസ് നേടി പുറത്തായപ്പോൾ പിന്നാലെയെത്തിയ ഗയ്ക്ക്വാദിന് 14 പന്തിൽ 8 റൺസ് നേടാനെ സാധിച്ചുള്ളൂ.