Skip to content

അന്ന് കേരളത്തിൽ ഇന്ന് വിൻഡീസിൽ !! അപൂർവ്വ റെക്കോർഡുമായി ജയദേവ് ഉനദ്കട്

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യൻ ഇലവനിൽ സ്ഥാനം പിടിച്ചതോടെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ ജയദേവ് ഉനദ്കട്. ഉമ്രാൻ മാലിക്കിന് പകരക്കാരനായാണ് താരം പ്ലേയിങ് ഇലവനിൽ എത്തിയത്.

നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് ഉനദ്കട്ട് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കളിക്കുന്നത്. ഇതിന് മുൻപ് 2013 ൽ കൊച്ചിയിൽ നടന്ന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെയാണ് ഉനാദ്കട്ട് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കളിച്ചത്. കൃത്യമായി പറഞ്ഞാൽ 3539 ദിവസങ്ങൾക്ക് ശേഷമാണ് താരം ഏകദിനത്തിൽ ഇന്ത്യയ്ക്കായി കളിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഏകദിന ടീമിൽ തിരിച്ചെത്തുന്ന താരമെന്ന റെക്കോർഡ് ഉനാദ്കട്ട് സ്വന്തമാക്കി.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ വെസ്റ്റിൻഡീസ് ഇന്ത്യയെ ബാറ്റിങിന് അയച്ചിരിക്കുകയാണ്. ഓരോ മത്സരങ്ങൾ വീതം വിജയിച്ച് പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിൽനൊപ്പമാണ് ഉള്ളത്.