Skip to content

ബാസ്ബോൾ ഇന്ത്യൻ മണ്ണിൽ വിജയിക്കുമോ ? സ്റ്റോക്സിൻ്റെ മറുപടി ഇങ്ങനെ

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൻ്റെ പുതിയ സമീപനമായ ബാസ്ബോൾ ഇന്ത്യൻ മണ്ണിൽ വിജയിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ബാസ്ബോൾ സമീപനത്തോടെ കളിച്ചതിന് ശേഷം ഒരു ടെസ്റ്റ് പരമ്പരയിൽ പോലും ഇംഗ്ലണ്ട് പരാജയപെട്ടിട്ടില്ല. എന്നാൽ അടുത്തതായി ഇന്ത്യൻ മണ്ണിലെ വെല്ലുവിളിയാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്.

ന്യൂസിലൻഡിനെ 3-0 ന് പരാജയപെടുത്തിയ ശേഷം ഇത് സൗത്താഫ്രിക്കയ്ക്കെതിരെയും പാകിസ്ഥാനെതിരെയും ഓസ്ട്രേലിയക്കുമെതിരെ വിജയിക്കുമോ എന്നതായിരുന്നു ചോദ്യമെന്നും ഈ മൂന്ന് രാജ്യങ്ങൾക്കെതിരെയും വിജയിച്ച ബാസ്ബോൾ ഇന്ത്യയ്ക്കെതിരെ ഇന്ത്യൻ മണ്ണിലും വിജയിക്കുമോയെന്ന് സമയം തന്നെ പറയുമെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു.

എടുത്ത വർഷം ഫെബ്രുവരിയിലാണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുളള ടെസ്റ്റ് പരമ്പര നടക്കുന്നത്. ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ പോലും പരാജയപെട്ടിടത്ത് ഇംഗ്ലണ്ട് വിജയിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകരുള്ളത്.