Skip to content

വിമർശകർക്കുള്ള മറുപടി !! വീണ്ടും തകർപ്പൻ സെഞ്ചുറിയുമായി റിയാൻ പരാഗ്

വീണ്ടും തകർപ്പൻ സെഞ്ചുറി നേടി വിമർശകർക്ക് മറുപടി നൽകി രാജസ്ഥാൻ റോയൽസിൻ്റെ യുവതാരം റിയാൻ പരാഗ്. ദിയോധർ ട്രോഫിയിലാണ് വീണ്ടും തകർപ്പൻ സെഞ്ചുറി താരം കുറിച്ചത്.

വെസ്റ്റ് സോണിനെതിരായ മത്സരത്തിൽ ഈസ്റ്റ് സോണിന് വേണ്ടിയായിരുന്നു താരത്തിൻ്റെ തകർപ്പൻ സെഞ്ചുറി. 68 പന്തിൽ 6 ഫോറും 5 സിക്സും അടക്കം പുറത്താകാതെ 102 റൺസ് താരം അടിച്ചുകൂട്ടി.

48 പന്തിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കിയ താരം പിന്നീട് നേരിട്ട 20 പന്തിൽ നിന്നുമാണ് 50 ലധികം റൺസ് അടിച്ചുകൂട്ടിയത്. നേരത്തെ നോർത്ത് സോണിനെതിരായ മത്സരത്തിൽ 102 പന്തിൽ 5 ഫോറും 11 സിക്സും ഉൾപ്പടെ 131 റൺസ് താരം അടിച്ചുകൂട്ടിയിരുന്നു.