Skip to content

ഞങ്ങൾ അഹങ്കാരികളല്ല !! കപിൽ ദേവിൻ്റെ വിമർശനത്തിന് മറുപടി നൽകി ജഡേജ

ഇതിഹാസ താരം കപിൽ ദേവിൻ്റെ വിമർശനത്തിന് മറുപടിയുമായി രവീന്ദ്ര ജഡേജ. നിലവിലെ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായാണ് കപിൽ ദേവ് നേരത്തെ രംഗത്തെത്തിയത്.

ഇന്ത്യൻ താരങ്ങൾ അഹങ്കാരികളായെന്നും എല്ലാം അറിയാമെന്ന ഭാവമാണ് നിലവിലെ താരങ്ങൾക്ക് ഉള്ളതെന്നും ആരിൽ നിന്നും ഉപദേശം സ്വീകരിക്കാൻ അവർ തയ്യാറല്ലെന്നുമായിരുന്നു കപിൽ ദേവിൻ്റെ വിമർശനം.

” മുൻ കളിക്കാർക്ക് അഭിപ്രായം പറയുവാൻ എല്ലാ അവകാശവും ഉണ്ട്, പക്ഷേ ഈ ടീമിന് അഹങ്കാരമുണ്ടെന്ന് ഞാൻ കരുതുന്നില്ല. എല്ലാവരും കഠിനമായി പരിശ്രമിക്കുന്നു. ഒന്നും വെറുതെ ലഭിക്കുന്നില്ല. ടീമിലെ എല്ലാവരും നല്ലവരാണ്. ഞങ്ങൾക്ക് വ്യക്തിപരമായ അജണ്ടകൾ ഒന്നും തന്നെയില്ല. ” രവീന്ദ്ര ജഡേജ പറഞ്ഞു.