Skip to content

ക്യാപ്റ്റനായി ബുംറയുടെ തിരിച്ചുവരവ് !! ടീമിൽ സഞ്ജുവം

അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ഏഷ്യ കപ്പിന് മുൻപായി ഓഗസ്റ്റിൽ നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് തന്നെയാണ് പരമ്പരയുടെ ഹൈലൈറ്റ്.

രോഹിത് ശർമ്മ, കോഹ്ലി, ഹാർദിക്ക് പാണ്ഡ്യ അടക്കമുള്ള താരങ്ങൾക്ക് വിശ്രമം അനുവദിച്ചുകൊണ്ടാണ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇഷാൻ കിഷൻ്റെ അഭാവത്തിൽ സഞ്ജുവാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ. റിതുരാജ് ഗയ്ക്ക്വാദാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ.

അയർലൻഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം :

ജസ്പ്രീത് ബുംറ (c), റുതുരാജ് ഗെയ്‌ക്‌വാദ് (vc), യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, സഞ്ജു സാംസൺ (WK), ജിതേഷ് ശർമ്മ (WK), ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസീദ് കൃഷ്ണ, അർഷ്ദീപ് സിംഗ് , മുകേഷ് കുമാർ, ആവേശ് ഖാൻ