Skip to content

അവൻ ഏകദിനം പഠിച്ചുകൊണ്ടിരിക്കുകയാണ് !! സൂര്യകുമാർ യാദവിനെ പിന്തുണയ്ക്കാൻ വിചിത്രവാദവുമായി രാഹുൽ ദ്രാവിഡ്

അപ്രതീക്ഷിത തോൽവിയാണ് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഏറ്റുവാങ്ങിയത്. ലോകകപ്പ് ക്വാളിഫയറിൽ അസോസിയേറ്റ് രാജ്യങ്ങളോട് വിജയിക്കാൻ പാടുപെട്ട വിൻഡീസ് ഇന്ത്യയ്ക്കെതിരെ ഗംഭീര വിജയം കുറിക്കുകയായിരുന്നു. ഇതിനിടെ മോശം ഫോമിൽ തുടരുന്ന സൂര്യകുമാർ യാദവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്.

ഇന്ത്യയ്ക്കായി ടി20 ക്രിക്കറ്റിൽ ഗംഭീര പ്രകടനം തുടരുന്ന സൂര്യകുമാർ യാദവ് ഏകദിന ക്രിക്കറ്റിൽ തിളങ്ങാത്തത് കൂടുതൽ മത്സരങ്ങൾ കളിക്കാത്തതുകൊണ്ടാണെന്നുള്ള വാദമാണ് രാഹുൽ ദ്രാവിഡ് ഉയർത്തിയിരിക്കുന്നത്.

സൂര്യകുമാർ യാദവ് വളരെ മികച്ച പ്ലേയറാണെന്നും ഏകദിന ക്രിക്കറ്റ് സൂര്യകുമാർ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. ടി20 അരങ്ങേറ്റത്തിന് മുൻപ് ഐ പി എൽ കളിച്ചതിനാൽ അതിൻ്റെ പരിചയസമ്പത്ത് സൂര്യകുമാർ യാദവിന് ഉണ്ടായിരുന്നുവെന്നും എന്നാൽ ഏകദിനത്തിന് ഐ പി എൽ ഇല്ലയെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

ഏകദിന ക്രിക്കറ്റിൽ സ്ഥിരത പുലർത്താൻ സാധിച്ചില്ലെങ്കിൽ കൂടിയും ഇനിയും കഴിയാവുന്നത്ര അവസരങ്ങൾ സൂര്യകുമാർ യാദവിന് നൽകുമെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.