Skip to content

സഞ്ജുവിനെ അവഗണിച്ച് ഇന്ത്യയുടെ ചൂതാട്ടം !! പ്രതിഷേധവുമായി ആരാധകർ

ടീം സെലക്ഷനിൽ വീണ്ടും നിരാശപ്പെടുത്തി ഇന്ത്യ. വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിനായുള്ള ഇന്ത്യൻ ഇലവൻ പ്രഖ്യാപിച്ചതിന് പുറകെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ലോകകപ്പിന് ഒന്നോ രണ്ടോ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സഞ്ജുവിനെ തഴഞ്ഞുകൊണ്ടുള്ള ഇന്ത്യയുടെ ചൂതാട്ടം.

മോശം ഫോമിലുള്ള ഇഷാൻ കിഷനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പറായി ഉൾപെടുത്തിയിരിക്കുന്നത്. ഐ പി എല്ലിൽ പോലും പവർപ്ലേ കഴിഞ്ഞാൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ താരത്തെ മധ്യനിരയിലാണ് ഇന്ത്യ പരീക്ഷിച്ചിരിക്കുന്നത്. ഏകദിനത്തിൽ ദയനീയ പ്രകടനം തുടർന്ന സൂര്യകുമാർ യാദവിന് വീണ്ടും ഇന്ത്യ അവസരം നൽകുമ്പോഴാണ് 66 ന് മുകളിൽ ശരാശരിയിൽ നൂറിന് മുകളിൽ സ്ട്രൈക്ക് റേറ്റുമുള്ള സഞ്ജുവിനെ ഇന്ത്യ തഴഞ്ഞത്.

ആദ്യ ഏകദിനത്തിനുള്ള ഇന്ത്യൻ ഇലവൻ : രോഹിത് ശർമ്മ(c), ശുഭ്മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ(w), ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ