Skip to content

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ !! സഞ്ജു പുറത്തുതന്നെ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. മൊഹമ്മദ് സിറാജിൻ്റെ അഭാവത്തിൽ മുകേഷ് കുമാർ ഇന്ത്യയ്ക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും.

ഇഷാൻ കിഷനാണ് ടീമിലെ വിക്കറ്റ് കീപ്പർ. സഞ്ജു സാംസണ് ആദ്യ മത്സരത്തിൽ അവസരം ലഭിച്ചില്ല. മുകേഷ് കുമാറിമൊപ്പം ഉമ്രാൻ മാലിക്ക്, ഷാർദുൽ താക്കൂർ, ഹാർദിക്ക് പാണ്ഡ്യ എന്നിവരാണ് ടീമിലെ പേസർമാർ. രവീന്ദ്ര ജഡേജയും കുൽദീപ് യാദവുമാണ് ടീമിലെ സ്പിന്നർമാർ.

ഇന്ത്യ (പ്ലേയിംഗ് xi): രോഹിത് ശർമ്മ(c), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ഇഷാൻ കിഷൻ(w), ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ

വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് xi): ഷായ് ഹോപ്പ്(w/c), കൈൽ മേയേഴ്‌സ്, ബ്രാൻഡൻ കിംഗ്, അലിക്ക് അത്നാസെ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ, റൊമാരിയോ ഷെപ്പേർഡ്, യാനിക് കറിയ, ഡൊമിനിക് ഡ്രെക്‌സ്, ജെയ്‌ഡൻ സീൽസ്, ഗുഡകേഷ് മോട്ടി