Skip to content

തോറ്റ് തോറ്റ് മതിയായി !! സൂപ്പർതാരത്തെ ടീമിൽ തിരിച്ചെത്തിച്ച് വെസ്റ്റിൻഡീസ്

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ജൂലൈ 27 നാണ് ആരംഭിക്കുന്നത്. ഏകദിന ലോകപ്പിന് യോഗ്യത നേടാനാവാതെ പോയ വെസ്റ്റിൻഡീസ് നിർണ്ണായക മാറ്റങ്ങൾ ടീമിൽ വരുത്തിയിട്ടുണ്ട്.

സൂപ്പർതാരം ഷിംറോൺ ഹെറ്റ്മയർ നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തി. മികച്ച ഫോമിലായിരുന്നുവെങ്കിൽ കൂടി ബോർഡുമായി ഉണ്ടായ പ്രശ്നങ്ങളും ഫിറ്റ്നസിലെ പ്രശ്നങ്ങളും മൂലമാണ് താരം ടീമിൽ നിന്നും പുറത്തായിരുന്നത്. ഈ സമയത്ത് ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനായി ഗംഭീര പ്രകടനം താരം കാഴ്ച്ചവെച്ചിരുന്നു. ഇതിന് മുൻപ് 2021 ജൂലൈയിലാണ് ഹെറ്റ്മയർ വെസ്റ്റിൻഡീസിനായി അവസാന ഏകദിനം കളിച്ചത്.

അതിനൊപ്പം ഒഷെയ്ൻ തോമസും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ നിക്കോളാസ് പൂരനും ജേസൺ ഹോൾഡറും പരമ്പരയിൽ കളിക്കില്ല. അമേരിക്കൻ ലീഗായ മേജർ ലീഗ് ക്രിക്കറ്റിൽ കളിക്കുന്നതിനാലാണ് പൂറൻ പരമ്പരയിൽ നിന്നും ഒഴിവായത്. ലീഗിൽ മുംബൈ ഇന്ത്യൻസിൻ്റെ ഉടമസ്ഥതയിലുള്ള മൈ ന്യൂയോർക്കിൻ്റെ താരമാണ് പൂരൻ. ജേസൺ ഹോൾഡർ ഒഴിവായതിന് പിന്നിലെ കാരണം വ്യക്തമല്ല.

ഷായ് ഹോപ്പ് നയിക്കുന്ന ടീമിൽ റോവ്മാൻ പവലാണ് വൈസ് ക്യാപ്റ്റൻ.

ഷായ് ഹോപ്പ് (c), റോവ്മാൻ പവൽ (vc), അലിക്ക് അത്നാസെ, യാനിക് കാരിയ, കീസി കാർട്ടി, ഡൊമിനിക് ഡ്രേക്ക്സ്, ഷിമ്രോൺ ഹെറ്റ്‌മെയർ, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്‌സ്, ഗുഡകേഷ് മോട്ടി, ജെയ്‌ഡൻ സീൽസ്, റൊമാരിയോ ഷെപ്പേർഡ്, കെവിൻ തോമസ് സിൻക്ലെയർ, ഒഷാനെ തോമസ് സിൻക്ലെയർ