Skip to content

മുൻപിൽ മെസിയും റൊണാൾഡോയും മാത്രം !! ഇന്ത്യയുടെ അഭിമാനമായി വീണ്ടും കിങ് കോഹ്ലി

ഇന്ത്യൻ ക്രിക്കറ്റിൻ്റെ എന്നല്ല ലോക ക്രിക്കറ്റിൻ്റെ മുഖമായി മാറിയിരിക്കുകയാണ് കിങ് കോഹ്ലി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ തന്നെ ഏറ്റവും തന്നെ ഏറ്റവും സ്വാധീന ശക്തിയുള്ള കായികതാരങ്ങളിൽ മൂന്നാമനായി കിങ് കോഹ്ലി മാറി.

Hype Auditor എന്ന കമ്പനി പുറത്തുവിട്ട കണക്കിലാണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ സ്വാധീനശക്തിയുള്ള മൂന്നാമത്തെ കായികതാരമായി കോഹ്ലി മാറിയത്. ഫുട്ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർ മാത്രമാണ് കോഹ്ലിയ്ക്ക് മുൻപിലുള്ളത്. ലോകത്തിലെ തന്നെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും സ്വാധീനശക്തിയുള്ള ഏഴാമത്തെ വ്യക്തി കൂടിയാണ് വിരാട് കോഹ്ലി.

നിലവിൽ 255 മില്യൺ ഫോളോവേഴ്സ് വിരാട് കോഹ്ലിയ്ക്കുണ്ട്. മെസ്സിയ്ക്ക് 488 മില്യൺ ഫോളോവേഴ്സും റൊണാൾഡോയ്ക്ക് 597 മില്യൺ ഫോളോവേഴ്സുമാണ് ഉള്ളത്.