Skip to content

സഞ്ജുവല്ല !! ലോകകപ്പിലെ ആദ്യ ചോയ്സ് അവനാണ് : വസീം ജാഫർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറായി ആദ്യ ചോയ്സ് കെ എൽ രാഹുലാണെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ജിയോ സിനിമയിൽ സംസാരിക്കുന്നതിനിടെയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ആരാകുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ പ്രവചിച്ചത്. എന്നാൽ സഞ്ജുവിൻ്റെ സാധ്യതകൾ ഇല്ലാതായിട്ടില്ലെന്നും അതിനായി സഞ്ഞു ചെയ്യേണ്ടതെന്താണെന്നും അദ്ദേഹം വ്യക്തമാക്കി.

” കെ എൽ രാഹുൽ തന്നെയാകും ലോകകപ്പിലെ ആദ്യ ചോയ്സ്. അതിന് ശേഷം സഞ്ജു വന്നേക്കാം. എന്നാൽ ബാക്കപ്പ് ഓപ്പണറും വിക്കറ്റ് കീപ്പറുമായി ഇഷാൻ കിഷനെ പരിഗണിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ സഞ്ജു പുറത്താകേണ്ടി വരും. ”

” അതുകൊണ്ട് തന്നെ ഈ പരമ്പര സഞ്ജുവിന് പ്രധാനപെട്ടതാണ്. അവന് സ്ഥിരതയിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ ഉത്തരവാദിത്വം ഏറ്റെടുത്ത് മികച്ച പ്രകടനം പുറത്തെടുത്താൽ അവന് രണ്ടാം വിക്കറ്റ് കീപ്പറാകാം. ” വസീം ജാഫർ കൂട്ടിച്ചേർത്തു.