Skip to content

34 റൺസിനിടെ നഷ്ടപെട്ടത് 6 വിക്കറ്റ് ! ഇന്ത്യ ബംഗ്ലാദേശ് മൂന്നാം ഏകദിനം സമനിലയിൽ

അവിശ്വസീയമായ തിരിച്ചുവരവിലൂടെ ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ സമനിലയിൽ അവസാനിപ്പിച്ച് ബംഗ്ലാദേശ്. ഒരു ഘട്ടത്തിൽ ഇന്ത്യ അനായാസ വിജയം നേടുമെന്ന് തോന്നിച്ചുവെങ്കിലും അവിശ്വസനീയ തിരിച്ചുവരവിലൂടെ ബംഗ്ലാദേശ് ഞെട്ടിപ്പിക്കുകയായിരുന്നു.

മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 226 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് 49.3 ഓവറിൽ 225 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

77 റൺസ് നേടിയ ഹർലീൻ ഡിയോൾ, 59 റൺസ് നേടിയ സ്മൃതി മന്ദാന എന്നിവരുടെ മികവിൽ ഒരു ഘട്ടത്തിൽ 191 റൺസിന് നാല് എന്ന ശക്തമായ നിലയിൽ നിന്നാണ് ഇന്ത്യ തകർന്നത്. എന്നാൽ ഹർലീൻ ഡിയോൾ പുറത്തായതോടെ ഇന്ത്യയുടെ തകർച്ച ആരംഭിച്ചു. ഒരു ഭാഗത്ത് 33 റൺസ് നേടിയ ജെമിമ ഉണ്ടായിരുന്നുവെങ്കിലും വാലറ്റത്തിന് ബംഗ്ളാദേശിന് മുൻപിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല.

മത്സരം സമനിലയിലായതോടെ ഏകദിന പരമ്പര 1-1 ന് സമനിലയിൽ