Skip to content

പ്രായം വരെ തോറ്റു !! കാനഡ ലീഗിൽ ഷാഹിദ് അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിങ് : വീഡിയോ

ഗ്ലോബൽ ടി20 കാനഡ ലീഗിൽ തകർപ്പൻ പ്രകടനവുമായി മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. ടൊറന്റോ നാഷണൽസും വാൻകൂവർ നൈറ്റ്സും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു ടൊറൻ്റോയുടെ താരമായ അഫ്രീദി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചത്.

മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയ അഫ്രീദി 12 പന്തിൽ 2 ഫോറും 2 സിക്സും ഉൾപ്പടെ 23 റൺസ് അടിച്ചുകൂട്ടി. മത്സരത്തിലാകട്ടെ അഫ്രീദിയുടെ ടീമായ ടൊറൻ്റോ 9 റൺസിന് വിജയിക്കുകയും ചെയ്തു. 47 ആം വയസ്സിലെ താരത്തിൻ്റെ ഈ പ്രകടനം ആരാധകരെയും ഞെട്ടിച്ചു. കാനഡ ലീഗിന് പുറമെ വരാനിരിക്കുന്ന യു എസ് ടി10 ലീഗിലും അഫ്രീദി കളിക്കും. ഇന്ത്യയുടെ അഭിമാന താരങ്ങളായ ഗൗതം ഗംഭീർ, യുവരാജ് സിങ്, സുരേഷ് റെയ്ന അടക്കമുള്ള താരങ്ങളും ആ ലീഗിൽ കളിക്കാനുണ്ടാകും.

വീഡിയോ :