Skip to content

അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി !! സ്റ്റമ്പിൽ ബാറ്റ് കൊണ്ടടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ : വീഡിയോ

അമ്പയറുടെ തീരുമാനത്തിൽ ക്ഷുഭിതയായി ബാറ്റ് കൊണ്ട് സ്റ്റാമ്പ് തട്ടിതെറിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് സംഭവം അരങ്ങേറിയത്. മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയതോടെ മത്സരം സമനിലയിൽ കലാശിച്ചിരുന്നു.

മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ 34 ആം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. ഓവറിലെ നാലാം പന്തിൽ സ്വീപ് ചെയ്യാനുള്ള ഇന്ത്യൻ ക്യാപ്റ്റൻ്റെ ശ്രമം പരാജയപെടുകയും ബംഗ്ലാദേശ് താരങ്ങൾ അപ്പീൽ ചെയ്തതോടെ അമ്പയർ lbw വിധിക്കുകയും ചെയ്തു. ഈ തീരുമാനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ അതൃപത്യാവുകയും കലിപ്പിൽ ബാറ്റ് കൊണ്ട് സ്റ്റമ്പിൽ തട്ടുകയും ചെയ്തു. കൂടാതെ അമ്പയർക്ക് നേരെ വാക്കുകളും ഇന്ത്യൻ ക്യാപ്റ്റൻ പ്രയോഗിച്ചു.

മത്സരത്തിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് ബംഗ്ലാദേശ് സമനില പിടിച്ചത്. 226 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽ 191/4 എന്ന നിലയിലായിരുന്നു. പിന്നീട് 34 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി.

വീഡിയോ :