Skip to content

അൽപ്പം മാന്യത കാണിക്കാമായിരുന്നു !! ഇന്ത്യൻ ക്യാപ്റ്റനെതിരെ ആഞ്ഞടിച്ച് ബംഗ്ലാദേശ് ക്യാപ്റ്റൻ

ഇന്ത്യൻ വനിത ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ ആഞ്ഞടിച്ച് ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റനിൽ നിന്നുണ്ടായ പെരുമാറ്റത്തിൽ നിരാശയുണ്ടെന്നും ബംഗ്ലാദേശ് ക്യാപ്റ്റൻ പറഞ്ഞു.

മത്സരത്തിലെ അമ്പയർമാരുടെ മോശം തീരുമാനമാണ് ഇന്ത്യൻ ക്യാപ്റ്റനെ ചൊടിപ്പിച്ചത്. മത്സരത്തിൽ പുറത്തായതിന് പുറകെ ബാറ്റ് കൊണ്ട് സ്റ്റമ്പിൽ അടിച്ചുകൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഷം പ്രകടിപ്പിച്ചിരുന്നു. കൂടാതെ മത്സരശേഷം ട്രോഫിയുമായി ഇരു ടീമുകളും പോസ് ചെയ്യുന്നതിനിടെ അമ്പയർമാരെ ബംഗ്ലാദേശ് ടീമിനൊപ്പം പോസ് ചെയ്യാൻ വിളിക്കണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറയുകയും ചെയ്തു. ഇന്ത്യൻ ക്യാപ്റ്റൻ്റെ ഈ പെരുമാറ്റത്തിൽ നിരാശയായ ബംഗ്ലാദേശ് ക്യാപ്റ്റൻ ഉടനെ തൻ്റെ ടീമിനൊപ്പം ഗ്രൗണ്ടിൽ നിന്നും മാറുകയും ചെയ്തു.

” ഒരു പ്ലേയർ എന്ന നിലയിൽ അവർക്ക് മാന്യമായി പെരുമാറാമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് പറയാനാകില്ല. പക്ഷേ എൻ്റെ ടീമിനൊപ്പം പിന്നീട് അവർക്കൊപ്പം തുടരാൻ പറ്റിയ അന്തരീക്ഷമായിരുന്നില്ല അത്. അതുകൊണ്ടാണ് ഞങ്ങൾ പെട്ടെന്ന് തന്നെ മടങ്ങിയത്. ക്രിക്കറ്റ് അച്ചടക്കത്തിൻ്റെയും ബഹുമാനത്തിൻ്റെയും കളിയാണ്. ”

” ഔട്ട് അല്ലെങ്കിൽ അമ്പയർമാർ പുറത്താക്കുമെന്ന് ഞാൻ കരുതുന്നില്ല. അവർ അന്താരാഷ്ട്ര ക്രിക്കറ്റിലെ അമ്പയർമാരാണ് അവർ മോശമാണെന്ന് ഞാൻ കരുതുന്നില്ല. റണ്ണൗട്ടിനെ കുറിച്ചും ക്യാച്ച് ഔട്ടിനെ കുറിച്ചും അവർ ഇതുതന്നെ പറയുമോ. അമ്പയരുടെ തീരുമാനം അന്തിമമാണ്. ” Vang