Skip to content

തകർപ്പൻ സെഞ്ചുറി ! സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കി കിങ് കോഹ്ലി

തകർപ്പൻ സെഞ്ചുറിയാണ് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ കിങ് കോഹ്ലി നേടിയത്. ആദ്യ ഇന്നിങ്സിൽ നേടിയ ഈ സെഞ്ചുറിയോടെ മറ്റൊരു റെക്കോർഡിൽ കൂടെ സച്ചിൻ ടെൻഡുൽക്കറെ പിന്നിലാക്കിയിരിക്കുകയാണ് വിരാട് കോഹ്ലി.

180 പന്തിൽ നിന്നും സെഞ്ചുറി നേടിയ കോഹ്ലി 206 പന്തിൽ 121 റൺസ് നേടി റണ്ണൗട്ടായാണ് പുറത്തായത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ കോഹ്ലിയുടെ 500 ആം മത്സരം കൂടിയായിരുന്നു ഇത്. ബാറ്റിങിന് ഇറങ്ങുന്നതിന് മുൻപേ 500 മത്സരങ്ങൾ പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് കോഹ്ലി സ്വന്തമാക്കിയിരുന്നു.

എന്നാൽ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി കൂടെ നേടിയതോടെ 500 മത്സരങ്ങൾ പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും കിങ് കോഹ്ലി സ്വന്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റിലെ കോഹ്ലിയുടെ 76 ആം സെഞ്ചുറിയാണിത്. 500 മത്സരങ്ങൾ പിന്നിടുമ്പോൾ 75 സെഞ്ചുറിയാണ് സച്ചിൻ ടെണ്ടുൽക്കർ നേടിയിരുന്നത്. 68 സെഞ്ചുറിയോടെ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങാണ് ഇരുവർക്കും പിന്നിലുള്ളത്.