Skip to content

ഗംഭീര തിരിച്ചുവരവ് ! ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യൻ ചുണകുട്ടികൾ ഫൈനലിൽ

ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ എമർജിങ് ഏഷ്യ കപ്പ് സെമിഫൈനലിൽ ബംഗ്ളാദേശിനെ തകർത്ത് ഇന്ത്യൻ എ ടീം ഫൈനലിൽ. ഗംഭീര തിരിച്ചുവരവിലൂടെ ബംഗ്ലാദേശ് എ ടീമിനെ 51 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ എ ഫൈനലിൽ പ്രവേശിച്ചത്.

മത്സരത്തിൽ ഇന്ത്യ എ ടീം ഉയർത്തിയ 212 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ബംഗ്ളാദേശിന് 34.2 ഓവറിൽ 160 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഒരു ഘട്ടത്തിൽ 94 ന് 1 എന്ന ശക്തമായ നിലയിൽ നിന്നാണ് ബംഗ്ലാദേശ് തകർന്നത്.

8 ഓവറിൽ 20 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ നിഷാന്ത് സിന്ധുവാണ് ബംഗ്ളാദേശിനെ തകർത്തത്. മാനവ് സുദർ മൂന്ന് വിക്കറ്റ് നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 66 റൺസ് നേടിയ ക്യാപ്റ്റൻ യാഷ് ദുലിൻ്റെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. നേരത്തെ ഒന്നാം സെമിയിൽ ശ്രീലങ്കയെ പാകിസ്ഥാൻ പരാജയപെടുത്തിയിരുന്നു. ജൂലൈ 23 നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനൽ പൊരാട്ടം.