Skip to content

സെഞ്ചുറി നഷ്ടപെട്ടത് ഒരു റൺസിന് !! ഓസീസ് ബൗളർമാരെ അടിച്ചൊതുക്കി ബെയർസ്റ്റോ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ബാറ്റ്സമാന്മാർ എല്ലാവരും തന്നെ മികവ് പുലർത്തിയതോടെയാണ് ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ ഇംഗ്ലണ്ട് നേടിയത്.

ആദ്യ ഇന്നിംഗ്സിൽ 592 റൺസ് നേടിയാണ് ഇംഗ്ലണ്ട് പുറത്തായത്. 275 റൺസിൻ്റെ വമ്പന് ലീഡ് ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് നേടി. 189 റൺസ് നേടിയ ഓപ്പണർ സാക് ക്രോളിയാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ജോണി ബെയർസ്റ്റോ 81 പന്തിൽ 10 ഫോറും 4 സിക്സും ഉൾപ്പെടെ 99 റൺസ് നേടി പുറത്താകാതെ നിന്നു. ആൻഡേഴ്സൺ പുറത്തായി ഇംഗ്ലണ്ട് ഓൾ ഔട്ടായതോടെയാണ് ബെയർസ്റ്റോയ്ക്ക് അർഹിച്ച സെഞ്ചുറി നേടാനാകാതെ പോയത്.

ജോ റൂട്ട് 84 റൺസ് നേടിയപ്പോൾ ഹാരി ബ്രൂക്ക് 61 റൺസും ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 51 റൺസും മോയിൻ അലി 54 റൺസും നേടി. ടോപ്പ് ഓർഡറിൽ ബെൻ ഡക്കറ്റ് മാത്രമാണ് തിളങ്ങാതെ പുറത്തായത്. ഓസ്ട്രേലിയക്ക് വേണ്ടി ജോഷ് ഹേസൽവുഡ് അഞ്ച് വിക്കറ്റ് വീഴ്ത്തി.