Skip to content

കിട്ടിയ അവസരത്തിൽ തിളങ്ങാനാകാതെ റിയാൻ പരാഗ് ! സെമി ഫൈനലിൽ നിരാശപെടുത്തുന്ന പ്രകടനം

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എമർജിങ് ഏഷ്യ കപ്പിൽ ലഭിച്ച മികച്ച അവസരം വിനോയിഗിക്കാനാവാതെ ഇന്ത്യൻ യുവതാരം റിയാൻ പരാഗ്. ആദ്യ മത്സരങ്ങളിൽ ഒന്നും തന്നെ ബാറ്റ് ചെയ്യുവാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ സെമിഫൈനലിൽ തകർച്ചയിൽ നിന്നും ഇന്ത്യ കരകയറ്റാനുള്ള അവസരം താരത്തിന് ലഭിച്ചുവെങ്കിലും നിരാശപെടുത്തുന്ന പ്രകടനമായിരുന്ന പരാഗിൽ നിന്നുണ്ടായത്.

ബംഗ്ലാദേശ് എ യ്ക്കെതിരായ സെമി ഫൈനൽ പോരാട്ടത്തിൽ ആറാമനായി എത്തിയ താരം 24 പന്തിൽ 12 റൺസ് നേടി പുറത്താവുകയായിരുന്നു. 85 പന്തിൽ 66 റൺസ് നേടിയത് ക്യാപ്റ്റൻ യാഷ് ദലിൻ്റെ പോരാട്ട മികവിലാണ് 211 റൺസ് എന്ന മാന്യമായ സ്കോർ എങ്കിലും ഇന്ത്യയ്ക്ക് നേടുവാൻ സാധിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നിൽ മൂന്ന് മത്സരങ്ങളിലും അനായാസ വിജയം നേടികൊണ്ടാണ് ഇന്ത്യ സെമിഫൈനലിൽ എത്തിയത്. നേപ്പാളിൻ്റെ പ്രധാന ടീമിനെയടക്കം ഇന്ത്യൻ എ ടീമിലെ യുവതാരങ്ങൾ പരാജയപെടുത്തിയിരുന്നു. എന്നാൽ സെമിഫൈനലിൽ ബംഗ്ളാദേശിനെതിരെ പ്രതീക്ഷിച്ച പ്രകടനം ടീമിൽ നിന്നുണ്ടായില്ല. പാകിസ്ഥാൻ ടീമിന് 84 അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയസമ്പത്തുള്ളപ്പോൾ ഇന്ത്യൻ എ ടീമിലെ ആരും തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ല. ഐ പി എല്ലിലെ കണക്കുവെച്ചുനോക്കിയാൽ റിയാൻ പരാഗാണ് ടീമിലെ ഏറ്റവും എക്സ്പീരിയൻസുള്ള താരം.