Skip to content

ഫിഫ്റ്റി നേടി ജയ്സ്വാൾ ! വീണ്ടും നിരാശപെടുത്തി ശുഭ്മാൻ ഗിൽ !!

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച് യുവതാരം ജയ്‌സ്വാളും ക്യാപ്റ്റൻ രോഹിത് ശർമ്മയും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണിങ് കൂട്ടുകെട്ടിൽ 139 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.

ജയ്സ്വാൾ 74 പന്തിൽ 9 ഫോറും ഒരു സിക്സും ഉൾപ്പെടെ 57 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇപ്പോഴും ക്രീസിലുണ്ട്. മറുഭാഗത്ത് മൂന്നാം നമ്പറിൽ ശുഭ്മാൻ ഗിൽ വീണ്ടും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ചു. 12 പന്തിൽ 10 റൺസ് നേടിയാണ് താരം പുറത്തായത്.

നേരത്തെ ആദ്യ മത്സരത്തിൽ 11 പന്തിൽ 6 റൺസ് നേടിയാണ് ഗിൽ പുറത്തായത്. ജയ്സ്വാളാകട്ടെ 387 പന്തിൽ 16 ഫോറും ഒരു സിക്സുമടക്കം 171 റൺസ് ആദ്യ മത്സരത്തിൽ നേടിയിരുന്നു.

ഒരേയൊരു മാറ്റത്തോടെയാണ് ഇന്ത്യ മത്സരത്തിലെത്തിയിരിക്കുന്നത്. ഷാർദുൽ താക്കൂറിന് പകരക്കാരനായി മുകേഷ് കുമാർ ടീമിലെത്തി. ടെസ്റ്റ് ക്രിക്കറ്റിലെ താരത്തിൻ്റെ അരങ്ങേറ്റം കൂടിയാണിത്.