Skip to content

ഇതെന്താ ഏകദിനമോ ? ഓസീസ് ബൗളർമാരെ അടിച്ചൊതുക്കി സാക് ക്രോളി

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രോലി. ജോ റൂട്ടിനെ കൂട്ടുപിടിച്ച് താരം ഏകദിന ശൈലിയിൽ ബാറ്റ് വീശിയപ്പോൾ ഇംഗ്ലണ്ട് അതിവേഗം ആദ്യ ഇന്നിങ്സിൽ ലീഡ് നേടി.

വെറും 93 പന്തിൽ നിന്നുമാണ് താരം തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. 182 പന്തിൽ 21 ഫോറും 3 സിക്സും ഉൾപ്പെടെ 189 റൺസ് നേടിയാണ് താരം പുറത്തായത്. മൂന്നാം വിക്കറ്റിൽ ജോ റൂട്ടിനൊപ്പം ചേർന്ന് 206 റൺസ് താരം കൂട്ടിച്ചേർത്തു.

മറുഭാഗത്ത് ജോ റൂട്ടും അതിവേഗമാണ് റൺസ് നേടിയത്. 95 പന്തിൽ 8 ഫോറും ഒരു സിക്സും ഉൾപ്പടെ 84 റൺസ് നേടിയാണ് റൂട്ട് പുറത്തായത്.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയ്ക്ക് 317 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 51 റൺസ് നേടിയ ലാബുഷെയ്ൻ, 51 റൺസ് നേടിയ മിച്ചൽ എന്നിവരാണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർമാർ. ട്രാവിസ് ഹെഡ് 48 റൺസും സ്റ്റീവ് സ്മിത്ത് 41 റൺസും നേടി പുറത്തായി.

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് 5 വിക്കറ്റും സ്റ്റുവർട്ട് ബ്രോഡ് രണ്ട് വിക്കറ്റും നേടി മികവ് പുലർത്തി. മത്സരത്തിൽ വിജയിക്കുകയോ സമനില നേടുകയോ