Skip to content

500 മത്സരങ്ങൾ !! ആരാണ് Goat സച്ചിനോ കോഹ്ലിയോ ? കണക്കുകൾ ഇങ്ങനെ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് കിങ് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെയാണ് ഈ അഭിമാനനേട്ടം കോഹ്ലി സ്വന്തമാക്കിയത്. 500 മത്സരങ്ങൾ പിന്നിടുമ്പോൾ കണക്കുകളിൽ എല്ലാം മറ്റുള്ളവരെ പിന്നിലാക്കിയിരിക്കുകയാണ് കിംഗ് കോഹ്ലി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 മത്സരങ്ങൾ പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനാണ് വിരാട് കോഹ്ലി. 500 മത്സരത്തിൽ ബാറ്റിങ്ങിന് ഇറങ്ങും മുൻപേ 25641 റൺസ് കിങ് കോഹ്ലി നേടിയിട്ടുണ്ട്. ഈ നേട്ടത്തിൽ കോഹ്ലിയ്ക്ക് പിന്നിലുള്ളത് സച്ചിനല്ല ഓസ്ട്രേലിയൻ ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിങാണ്. 25035 റൺസ് 500 മത്സരങ്ങൾ പിന്നിടുമ്പോൾ പോണ്ടിങ് നേടിയിരുന്നു. 24874 റൺസോടെ മൂന്നാം സ്ഥാനത്താണ് സച്ചിൻ ടെണ്ടുൽക്കറുള്ളത്.

എന്നാൽ സെഞ്ചുറിയുടെ കാര്യത്തിൽ കോഹ്ലിയും സച്ചിനും ഒപ്പത്തിനൊപ്പമാണ്. 75 സെഞ്ചുറികൾ ഇരുവരും 500 മത്സരത്തിൽ നിന്നും നേടി. 68 സെഞ്ചുറിയോടെ റിക്കി പോണ്ടിങാണ് മൂന്നാം സ്ഥാനത്തുള്ളത്.