Skip to content

ഇന്ത്യയ്ക്കാരിൽ നാലാമൻ !! ചരിത്ര റെക്കോർഡ് കുറിച്ച് കിങ് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെ ചരിത്ര റെക്കോർഡ് കുറിച്ച് കിങ് കോഹ്ലി. ഈ അഭിമാനനേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് കോഹ്ലി.

മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 മത്സരങ്ങൾ വിരാട് കോഹ്ലി പൂർത്തിയാക്കി. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, എം എസ് ധോണി എന്നിവർക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ താരമാണ് വിരാട് കോഹ്ലി. ലോക ക്രിക്കറ്റിൽ ഈ റെക്കോഡ് കുറിക്കുന്ന പത്താമത്തെ മാത്രം താരം കൂടിയാണ് വിരാട് കോഹ്ലി.

ശ്രീലങ്കൻ ഇതിഹാസങ്ങളായ മഹേള ജയവർധനെ, കുമാർ സംഗക്കാര, സനത് ജയസൂര്യ, ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ്, മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി, സൗത്തഫ്രിക്കൻ ഇതിഹാസ ഓൾ റൗണ്ടർ ജാക്ക് കാലിസ് എന്നിവരാണ് ലോക ക്രിക്കറ്റിൽ 500 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള മറ്റ് താരങ്ങൾ.