Skip to content

ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങി ജെമിമ ! ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ജെമിമ റോഡ്രിഗസിൻ്റെ തകർപ്പൻ ഓൾ റൗണ്ടർ മികവിലാണ് ഇന്ത്യ റൺസിൻ്റെ വിജയം കുറിച്ചത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 229 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ബംഗ്ലാദേശിന് 35.1 ഓവറിൽ 120 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 3.1 ഓവറിൽ 3 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജെമിമയാണ് ബംഗ്ലാദേശിനെ തകർത്തത്. ദേവിക വൈദ്യ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 78 പന്തിൽ 86 റൺസ് നേടിയ ജെമിമയുടെയും 88 പന്തിൽ 52 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെയും മികവിലാണ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടിയത്. ഇന്ത്യ വിജയത്തോടെ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായി. ജൂലൈ 22 നാണ് പരമ്പരയിലെ അവസാന മത്സരം.