Skip to content

വിമർശകർക്കുള്ള മറുപടി !! ടെസ്റ്റ് റാങ്കിങിലെ ടോപ്പ് ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ്മ

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഏറ്റവും മുൻപിലുള്ള ഇന്ത്യൻ ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ സെഞ്ചുറിയോടെയാണ് റിഷഭ് പന്തിനെ പിന്നിലാക്കികൊണ്ട് രോഹിത് ശർമ്മ വീണ്ടും റാങ്കിങിൽ ആദ്യ പത്തിലെത്തിയത്.

മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തികൊണ്ടാണ് പന്തിനെ പിന്നിലാക്കി രോഹിത് ശർമ്മ പത്താം സ്ഥാനത്തെത്തിയത്. റിഷഭ് പന്താകട്ടെ പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിനാലാം സ്ഥാനത്തുള്ള വിരാട് കോഹ്ലിയാണ് ആദ്യ ഇരുപതിലുള്ള മറ്റൊരു ഇന്ത്യൻ താരം.

ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് നിലവിൽ റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. ട്രാവിസ് ഹെഡ്, ബാബർ അസം, സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ൻ എന്നിവരാണ് റാങ്കിങിൽ ആദ്യ അഞ്ചിലുള്ളത്. രവിചന്ദ്രൻ അശ്വിനാണ് ബൗളിങ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. രവീന്ദ്ര ജഡേജയാണ് ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപുറകിൽ രണ്ടാം സ്ഥാനത്ത്