Skip to content

മികച്ച പ്രകടനവുമായി ജെമിമ റോഡ്രിഗസ്, ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ഭേദപ്പെട്ട സ്കോർ. ജെമിമ റോഡ്രിഗസിൻ്റെയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെയും മികവിലാണ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്.

നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് ഇന്ത്യ നേടി. ജെമിമ റോഡ്രിഗസ് 78 പന്തിൽ 86 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ 88 പന്തിൽ 52 റൺസ് നേടി. സ്മൃതി മന്ദാന 58 പന്തിൽ 36 റൺസ് നേടി പുറത്തായപ്പോൾ ഹർലീൻ ഡിയോൾ 36 പന്തിൽ 25 റൺസ് നേടി.

നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ട് വലിയ നാണകേട് ഇന്ത്യ ഏറ്റുവാങ്ങിയിരുന്നു. വനിതാ ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ തോൽവി കൂടിയായിരുന്നു ഇത്. ഇതിന് മുൻപ് നടന്ന ടി20 പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.