Skip to content

ദ്രാവിഡ് മാറുന്നു !! ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് പുതിയ ഹെഡ് കോച്ച്

ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ച് സ്ഥാനത്തുനിന്നും പിന്മാറിയേക്കും. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ലോകകപ്പ് വിജയിച്ചാലും ഹെഡ് കോച്ചായി ദ്രാവിഡ് തുടരില്ല.

തുടർച്ചയായ പരമ്പരകളും പര്യടനങ്ങളും മൂലം ഫാമിലിയ്ക്കൊപ്പം വേണ്ടത്ര സമയം ചിലവഴിക്കാൻ രാഹുൽ ദ്രാവിഡിന് സാധിച്ചിട്ടില്ല. ഇക്കാരണം മുൻപോട്ട് വെച്ചുകൊണ്ടായിരുന്നു മുൻപെല്ലാം കോച്ചാകുവാൻ ദ്രാവിഡ് മടികാണിച്ചിരുന്നത്. പിന്നീട് ഗാംഗുലിയ്ക്കും ജയ് ഷായ്ക്കുമൊപ്പം നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ദ്രാവിഡ് ടീമിൻ്റെ ഹെഡ് കോച്ച് സ്ഥാനം ഏറ്റെടുത്തത്.

ഐസിസി ഏകദിന ലോകകപ്പോടെ രാഹുൽ ദ്രാവിഡുമായുള്ള കരാർ അവസാനിക്കുകയാണ്. കരാർ പുതുക്കുമോയെന്ന കാര്യത്തിൽ ബിസിസിഐയോ രാഹുൽ ദ്രാവിഡോ ഇതുവരെ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല. രാഹുൽ മാറുകയാണെങ്കിൽ നിലവിലെ നാഷണൽ അക്കാദമി തലവൻ കൂടിയായ വി വി എസ് ലക്ഷ്മൺ ഒരുപക്ഷേ ഇന്ത്യയുടെ ഹെഡ് കോച്ച് ആയേക്കാം. നിലവിൽ രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിക്കുന്ന പരമ്പരകളിൽ ലക്ഷ്മണാണ് ടീമിൻ്റെ ഹെഡ് കോച്ചാറാകുള്ളത്.

രാഹുൽ ദ്രാവിഡിന് കീഴിൽ നിരവധി പരമ്പരകളിൽ വിജയിച്ചുവെങ്കിലും രവി ശാസ്ത്രിയുടെ കീഴിൽ സംഭവിച്ചതുപോലെ ഐസിസി ടൂർണമെൻ്റ് വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ടി20 ലോകകപ്പിൽ സെമിഫൈനലിൽ പുറത്തായ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും പരാജയപെട്ടു.