Skip to content

രാഹുൽ ദ്രാവിഡ് ഇല്ല !! ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹെഡ് കോച്ച് മറ്റൊരാൾ

ഐസിസി ഏകദിന ലോകകപ്പിന് മുൻപായി നടക്കുന്ന എഷ്യൻ ഗെയിംസിൽ വി വി എസ് ലക്ഷ്മൺ ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചാകും. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 7 വരെ ചൈനയിലാണ് എഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് പോരട്ടം നടക്കുന്നത്.

പ്രധാന താരങ്ങൾ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനായി തയ്യാറെടുക്കുമ്പോൾ റിതുരാജ് ഗയ്ക്ക്വാദാണ് ഇന്ത്യൻ ടീമിനെ നയിക്കുക. സീനിയർ താരങ്ങളായ ശിഖാർ ധവാൻ, രവിചന്ദ്രൻ അശ്വിൻ എന്നിവരെയും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പുരുഷ ടീമിൽ യുവതാരങ്ങളെ മാത്രം ഉൾപ്പെടുത്തിയപ്പോൾ പ്രധാന താരങ്ങളുമായാണ് വനിതാ ടീം എഷ്യൻ ഗെയിംസിലേക്ക് പോകുന്നത്. മലയാളി താരം മിന്നു മണിയും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വെസ്റ്റിൻഡീസ് പര്യടനത്തിന് ശേഷം നടക്കുന്ന അയർലൻഡ് പര്യടനത്തിലും വി വി എസ് ലക്ഷ്മൺ തന്നെയായിരിക്കും ഇന്ത്യയുടെ ഹെഡ് കോച്ച്. മറുഭാഗത്ത് ശ്രീലങ്കയിൽ നടക്കുന്ന എഷ്യ കപ്പിലും ഒപ്പം ലോകകപ്പിലും രാഹുൽ ദ്രാവിഡ് ഹെഡ് കോച്ചാകും.