Skip to content

ഏഷ്യ കപ്പ് ഷെഡ്യൂൾ പുറത്ത് ! ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ ഏറ്റുമുട്ടിയേക്കും

ഏഷ്യ കപ്പ് ഷെഡ്യൂൾ പുറത്തുവിട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ഹൈബ്രിഡ് മോഡലിൽ നടക്കുന്ന ടൂർണമെൻ്റ് പാകിസ്ഥാനിലും ശ്രീലങ്കയിലുമായിട്ടായിരിക്കും നാടക്കുക. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മൂന്ന് തവണ ടൂർണമെൻ്റിൽ ഏറ്റുമുട്ടാനുള്ള സാധ്യതയുമുണ്ട്.

ഓഗസ്റ്റ് 30 ന് പാകിസ്ഥാനും നേപ്പാളും തമ്മിലുളള മത്സരത്തോടെയാണ് ടൂർണമെൻ്റ് ആരംഭിക്കുന്നത്. പാകിസ്ഥാനിലെ മുൾട്ടാനിലാണ് മത്സരം നടക്കുന്നത്. സെപ്റ്റംബർ ശ്രീലങ്കയിൽ വെച്ചാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുക. സെപ്റ്റംബർ നാലിനാണ് നേപ്പാളുമായുള്ള ഇന്ത്യയുടെ മത്സരം. സെപ്റ്റംബർ ആറിനാണ് സൂപ്പർ ഫോർ മത്സരങ്ങൾ ആരംഭിക്കുക. ഇതിൽ ഒരു മത്സരം മാത്രമായിരിക്കും പാകിസ്ഥാനിലെ ലാഹോറിൽ നടക്കുക. സെപ്റ്റംബർ 17 ന് കൊളംബോയിലാണ് ഫൈനൽ പോരാട്ടം നടക്കുക. ഇന്ത്യ ഒഴികെ മറ്റു ടീമുകൾ എല്ലാം പാകിസ്ഥാനിൽ കളിക്കും. ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനുമെത്തിയാൽ മൂന്ന് തവണ ഇരു ടീമുകളും ഏറ്റുമുട്ടുന്നത് കാണുവാനുള്ള അവസരം ആരാധകർക്ക് ലഭിക്കും.

Tags: