Skip to content

ഐ പി എൽ നാലാം സീസണിലെ മിന്നുംതാരം !! ക്രിക്കറ്റിൽ നിന്നും വിരമിച്ച് പോൾ വാൽതാട്ടി

ഐ പി എൽ 2011 സീസൺ കണ്ടവരാരും മറക്കാത്ത പേരാണ് പോൾ വാൽതാട്ടി. അതുവരെ അധികമാരാലും അറിയപെടാതെ പോയ താരം ആ സീസണിൽ ക്രിക്കറ്റ് പ്രേമികൾക്ക് പരിചിതമായി. ഇന്ത്യൻ ടീമിൽ പോലും താരം എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ സീസണിന് ശേഷം ആ താരത്തിൻ്റെ പതനവും ആരംഭിച്ചു.

ഇപ്പോഴിതാ ക്രിക്കറ്റിൽ തൻ്റെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. 2011 ഐ പി എൽ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 463 റൺസ് താരം നേടിയിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനെതിരെ സെഞ്ചുറി നേടിയ താരത്തിൻ്റെ പ്രകടനം ഇന്നും മറക്കാനാകില്ല. ആ സീസണിലെ ഫോം പിന്നീട് തുടരാൻ താരത്തിന് സാധിച്ചില്ല. തൊട്ടടുത്ത സീസണിൽ 6 മത്സരങ്ങളിൽ നിന്നും 30 റൺസ് മാത്രമാണ് താരം നേടിയത്. 2013 സീസണിലാണ് തൻ്റെ അവസാന ഐ പി എൽ മത്സരം താരം കളിച്ചത്.

2002 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിൻ്റെ ഭാഗം കൂടിയായിരുന്നു വാൽത്താട്ടി. ആ ടൂർണമെൻ്റിൽ പന്ത് കണ്ണിൽ കൊണ്ട് പരിക്ക് പറ്റി കാഴ്ച്ചശക്തി ഭാഗികമായി താരത്തിന് നഷ്ടപെട്ടിരുന്നു.