Skip to content

പുറത്തുപോകാൻ പോലും എനിക്ക് പേടിയാണ് !! ഇന്ത്യൻ യുവതാരത്തിൻ്റെ വെളിപ്പെടുത്തൽ

മുൻപുണ്ടായ വിവാദങ്ങൾക്ക് ശേഷം തനിക്കിപ്പോൾ പുറത്തിറങ്ങാൻ പോലും മടിയാണെന്ന് ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. പുറത്ത് ഇരങ്ങുമ്പോഴെല്ലാം ആളുകൾ തന്നെ അപമാനിക്കുകയാണെന്നും ഇപ്പോൾ ഒറ്റയ്ക്ക് സഞ്ചരിക്കാനും ഒറ്റയ്ക്ക് സമയം ചിലവഴിക്കാനുമാണ് താൻ ഇഷ്ടപെടുന്നതെന്നും പൃഥ്വി ഷാ പറഞ്ഞു.

ഗില്ലിനൊപ്പം ഇന്ത്യൻ ടീമിൻ്റെ ഭാവി സൂപ്പർതാരമെന്ന് വിലയിരുത്തിയ താരമാണ് പൃഥ്വി ഷാ. ഗില്ലിന് മുൻപേ ഇന്ത്യൻ ടീമിൽ ഇടം പിടിച്ചുവെങ്കിലും ടീമിൽ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് സാധിച്ചില്ല. മറുഭാഗത്ത് ശുഭ്മാൻ ഗിൽ മൂന്ന് ഫോർമാറ്റിലും ടീമിലെ സ്ഥിരസാന്നിധ്യമായി മാറി.

ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങുന്നുവെങ്കിലും ഐ പി എല്ലിലെ സ്ഥിരതയില്ലായ്മയും ഫിറ്റ്നസിലെ കുറവുമാണ് താരത്തിന് തിരിച്ചടിയായത്. കൂടാതെ പല വിവാദങ്ങളിലും താരം തലവെച്ചുകൊടുക്കുകയും ചെയ്തു. ഇതിൽ നിന്നെല്ലാം താൻ പാഠം പഠിച്ചുവെന്നും ഇപ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന ഭയത്താൽ പുറത്തിറങ്ങാൻ പോലും മടിയാണെന്നും മറ്റുള്ളവരെ പോലെ നല്ല കൂട്ടുകാർ തനിക്കില്ലെന്നും ഉള്ളവരോട് തന്നെ ഒന്നും തന്നെ താൻ പങ്കുവെയ്ക്കാറില്ലെന്നും പ്രിഥ്വി ഷാ പറഞ്ഞു. മുൻപ് കൂട്ടുകാരോട് തുറന്നുപറഞ്ഞ പല കാര്യങ്ങളും മീഡിയയ്ക്ക് മുൻപിലെത്തിയതിനെ കുറിച്ചും താരം തുറന്നുപറഞ്ഞു.