Skip to content

മാറ്റങ്ങൾക്കൊരുങ്ങി സഞ്ജുവിൻ്റെ റോയൽസ് !! സിംബാബ്‌വെ ഇതിഹാസം ഹെഡ് കോച്ചായേക്കും

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ ഹെഡ് കോച്ചായി സിംബാബ്‌വെ ഇതിഹാസം ആൻഡി ഫ്ലവർ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് സീസണുകളിൽ ലഖ്നൗവിൻ്റെ ഹെഡ് കോച്ചായിരുന്ന ആൻഡി ഫ്ലവറിൻ്റെ കരാർ ഈ സീസണോടെ അവസാനിച്ചിരുന്നു. ഇതോടെയാണ് പുതിയ ടീമിലേക്ക് മുൻ സിംബാബ്‌വെ താരം നീങ്ങുന്നത്.

രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദുമാണ് നിലവിൽ പുതിയ ഹെഡ് കോച്ചിനെ തേടുന്നത്. ഇതിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൻ്റെ ഹെഡ് കോച്ചായി ആൻഡി ഫ്ലവർ എത്തിയേക്കും. ആൻഡി ഫ്ലവർ ഹെഡ് കോച്ചായി എത്തുമ്പോഴും ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര ടീമിനൊപ്പം തുടരും. ടീമിൻ്റെ ഹെഡ് ഓഫ് ഡയറക്ടറായിട്ടായിരിക്കും പിന്നീട് സംഗക്കാര തുടരുക. കഴിഞ്ഞ സീസണിൽ ഹെഡ് കോച്ചിൻ്റെ ജോലിയും അദ്ദേഹം നിർവഹിച്ചിരുന്നു.

ആൻഡി ഫ്ലവറിൻ്റെ കരാർ അവസാനിച്ചതോടെ മുൻ ഓസ്ട്രേലിയൻ താരവും കോച്ചുമായിരുന്ന ജസ്റ്റിൻ ലാങറെ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ടീമിലെത്തിച്ചിരുന്നു. ടീമിൻ്റെ മെൻ്ററായ ഗൗതം ഗംഭീറാണ് ജസ്റ്റിൻ ലാങറുടെ പേര് ടീമിന് നിർദ്ദേശിച്ചത്.