Skip to content

ശ്രീലങ്കയ്ക്കെതിരെ ഡബിൾ സെഞ്ചുറി ! ചരിത്രനേട്ടവുമായി സൗദ് ഷകീൽ

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി തിളങ്ങി പാകിസ്ഥാൻ താരം സൗദ് ഷക്കീൽ. തുടക്കത്തിൽ തകർന്ന ടീമിനെയാണ് തൻ്റെ ഡബിൾ സെഞ്ചുറിയിലൂടെ താരം തിരിച്ചെത്തിച്ചത്. ഈ പ്രകടനത്തോടെ മറ്റൊരു പാക് താരത്തിനും നേടാൻ സാധിക്കാത്ത റെക്കോർഡും താരം സ്വന്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കൻ മണ്ണിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ പാകിസ്ഥാൻ ബാറ്റ്സ്മാനാണ് സൗദ് ഷക്കീൽ. ഇതിന് മുൻപ് മറ്റൊരു പാക് ബാറ്റ്സ്മാനും ഈ റെക്കോർഡ് നേടാൻ സാധിച്ചിരുന്നില്ല.

361 പന്തിൽ 208 റൺസ് നേടിയാണ് താരം പുറത്തായത്. താരത്തിൻ്റെ മികവിൽ ആദ്യ ഇന്നിങ്സിൽ 461 റൺസ് നേടിയ പാകിസ്ഥാൻ 149 റൺസിൻ്റെ നിർണായക ലീഡും സ്വന്തമാക്കി. മൂന്നാം ദിനം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്ക വിക്കറ്റ് നഷ്ടം കൂടാതെ 14 റൺസ് നേടിയിട്ടുണ്ട്.