Skip to content

ആവേശത്തിൽ ആരാധകർ !! പരിശീലനം ആരംഭിച്ച് സൂപ്പർതാരം

ഐസിസി ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിനും ആരാധകർക്കും സന്തോഷവാർത്ത. പരിക്കിൻ്റെ പിടിയിലായിരുന്ന സൂപ്പർതാരം കെ എൽ രാഹുൽ പരിശീലനം പുനരാരംഭിച്ചു. താരം നെറ്റ്സിൽ ബാറ്റ് ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഐ പി എല്ലിനിടെ പരിക്കേറ്റ് പുറത്തായ രാഹുൽ എഷ്യ കപ്പിലൂടെയാണ് തിരിച്ചുവരവ് ലക്ഷ്യമിടുന്നത്. ടി20 ടീമിൽ നിന്നും പുറത്തായെങ്കിലും ഏകദിന ടീമിൽ ഇന്ത്യയുടെ നിർണായക താരമാകുവാൻ കെ എൽ രാഹുലിന് സാധിക്കും. ഓഗസ്റ്റ് അവസാനം മുതൽ സെപ്റ്റംബർ 17 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ എല്ലാം തന്നെ ശ്രീലങ്കയിലായിരിക്കും നടക്കുക.

പരിക്കിനെ തുടർന്ന് സർജറിയ്ക്ക് വിധേയനായ കെ എൽ രാഹുൽ വിശ്രമത്തിലായിരുന്നു. ഇപ്പോഴിതാ നാഷണൽ അക്കാദമിയിൽ ബാറ്റിങ് പുനരാരംഭിച്ചിരിക്കുകയാണ് സൂപ്പർ താരം. ഏഷ്യ കപ്പിന് മുൻപേ തന്നെ താരം പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.