Skip to content

സൂപ്പർ കിങ്സസിനായി തകർപ്പൻ പ്രകടനവുമായി ബ്രാവോ !! ഐ പി എല്ലിലും കളിക്കണമെന്ന് ആരാധകർ

പ്രഥമ എം എൽ സി ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ടെക്സാസ് സൂപ്പർ കിങ്സ് സീനിയർ താരം ഡ്വെയ്ൻ ബ്രാവോ. മത്സരത്തിൽ സൂപ്പർ കിങ്സ് പരാജയപെട്ടുവെങ്കിലും ഐ പി എല്ലിൽ നിന്നും വിരമിച്ച താരത്തിൻ്റെ വെടിക്കെട്ട് പ്രകടനം ആരാധകർക്ക് വിരുന്നായി.

വാഷിങ്ടൺ ഫ്രീഡത്തിന് എതിരായ മത്സരത്തിൽ 164 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൂപ്പർ കിങ്സിനായി 39 പന്തിൽ 5 ഫോറും 6 സിക്സും ഉൾപ്പടെ പുറത്താകാതെ 76 റൺസ് അടിച്ചുകൂട്ടി. പക്ഷേ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടുവാൻ മാത്രമെ സൂപ്പർ കിങ്സിന് സാധിച്ചുള്ളൂ. സൗത്താഫ്രിക്കൻ സൂപ്പർ താരം ആൻ്റിച്ച് നോർക്കിയ പോലും ബ്രാവോയുടെ ബാറ്റിൻ്റെ ചൂടറിഞ്ഞു. നാളെ മൈ പൊള്ളർഡിൻ്റെ മൈ ന്യൂ യോർക്കിനെതിരെയാണ് സൂപ്പർ കിങ്സിൻ്റെ അടുത്ത മത്സരം.

നേരത്തെ ആദ്യ മത്സരത്തിൽ ലോസ് ഏഞ്ചലസ് നൈറ്റ് റൈഡേഴ്സിനെ സൂപ്പർ കിങ്സ് പരാജയപെടുത്തിയിരുന്നു.