Skip to content

എനിക്ക് മുൻപിൽ കോഹ്ലിയ്ക്ക് പിടിച്ചുനിൽക്കാനാകില്ല ! മുൻ പാകിസ്ഥാൻ പേസർ

ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്സ്മാൻ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണെന്ന് മുൻ പാകിസ്ഥാൻ പേസർ റാണ നവേദ് ഉൾ ഹഖ്. ഇന്ത്യയിലെ ബാറ്റിങിന് അനുകൂലമായ പിച്ചുകളിലാണ് കോഹ്ലി കളിച്ചതെന്നും അതുകൊണ്ട് ബാബറിനേക്കാൾ കൂടുതൽ ഷോട്ടുകൾ കോഹ്ലിയുടെ കൈവശം ഉള്ളതെന്നും റാണ അഭിപ്രായപെട്ടു.

ബാബർ കോഹ്ലിയേക്കാൾ മികച്ച ടെക്നിക്കുള്ള ബാറ്റ്സ്മാനായതിനാൽ ചുരുക്കം അവസരങ്ങളിൽ മാത്രമേ ബാബർ പരാജയപെടൂവെന്നും പക്ഷേ കോഹ്ലി കഴിഞ്ഞ ഒന്നോ രണ്ടോ വർഷമായി മോശം ഫോമിലാണെന്നും മുൻ പാക് പേസർ പറഞ്ഞു.

ഇവരിൽ രണ്ട് പേർക്കെതിരെ പന്തെറിയുകയാണെങ്കിൽ കോഹ്ലിയെ വളരെ എളുപ്പത്തിൽ താൻ പുറത്താക്കുമായിരുന്നുവെന്നും മികച്ച ഔട്ട് സ്വിങർ തൻ്റെ കൈവശമുണ്ടെന്നും അത് പ്രയോഗിച്ചുകൊണ്ട് സ്ലിപ്പിലോ വിക്കറ്റ് കീപ്പറിലോ ക്യാച്ചായി കോഹ്ലി താൻ പുറത്താക്കുമായിരുന്നുവെന്നും റാണ നവേദ് പറഞ്ഞു.