Skip to content

കോഹ്ലിയും രോഹിതും പുറത്തേക്ക് !! നിർണ്ണായക ചർച്ചയ്ക്കൊരുങ്ങി അജിത് അഗാർക്കർ

ഇന്ത്യൻ സീനിയർ താരങ്ങളായ വിരാട് കോഹ്ലിയ്ക്കും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കുമൊപ്പം നിർണ്ണായക ചർച്ച നടത്തുവാനൊരുങ്ങി ടീമിൻ്റെ പുതിയ ചീഫ് സെലക്ടർ അജിത് അഗാർക്കർ. വെസ്റ്റിൻഡീസ് പര്യടനത്തിനിടെയാകും ഇരുവരുമായും അഗാർക്കർ ചർച്ച നടത്തുക.

ടി20 ടീമിലെ ഇരുവരുടെയും ഭാവിയെ കുറിച്ച് ഈ ചർച്ചയിൽ തീരുമാനം ഉണ്ടായേക്കും. അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിൽ ഇരുവരുമുണ്ടാകുമോയെന്നതിനെ കുറിച്ചും വ്യക്തമായ ധാരണ ചർച്ചയ്ക്ക് ശേഷം ഉണ്ടാകും. റിപ്പോർട്ടുകൾ പ്രകാരം ഏകദിനത്തിലും ടെസ്റ്റിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഇരുവരോടും അഗാർക്കർ ആവശ്യപെട്ടേക്കും.

നിലവിൽ കഴിഞ്ഞ കുറച്ചുപരമ്പരകളിൽ ടി20 ടീമിനെ നയിക്കുന്നത് ഹാർദിക്ക് പാണ്ഡ്യയാണ്. രോഹിത് ശർമ്മയെ ഉൾപ്പെടുത്താനുള്ള ഉദ്ദേശം ബിസിസിഐയ്ക്ക് ഇല്ലെങ്കിൽ സ്റ്റാർ ഓൾ റൗണ്ടറായിരിക്കും ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുക. ഐ പി എൽ ക്യാപ്റ്റനായ ആദ്യ സീസണിൽ കിരീടം നേടിയ പാണ്ഡ്യ രണ്ടാം സീസണിൽ ടീമിനെ ഫൈനൽ വരെ എത്തിച്ചിരുന്നു.