Skip to content

ഇത് ചരിത്രം !! ഏകദിനത്തിൽ ആദ്യമായി ഇന്ത്യയെ പരാജയപെടുത്തി ബംഗ്ലാദേശ് വനിതകൾ

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്തി ആതിഥേയരായ ബംഗ്ലാദേശ്. ഇതാദ്യമായാണ് വനിതാ ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശ് ഇന്ത്യയെ പരാജയപെടുത്തുന്നത്.

മഴമൂലം 44 ഓവറാക്കിയ മത്സരത്തിൽ 40 റൺസിനായിരുന്നു ബംഗ്ലാദേശിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 43 ഓവറിൽ 152 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി അമൻജോത് കൗർ നാല് വിക്കറ്റും, ദേവിക വൈദ്യ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിങിൽ ഇന്ത്യയ്ക്ക് 35.5 ഓവറിൽ 113 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. സ്മൃതി മന്ദാന 11 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് 5 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ മറൂഫ അക്തറും 3 വിക്കറ്റ് വീഴ്ത്തിയ റെബെയ ഖാനുമാണ് ഇന്ത്യയെ തകർത്തത്.

ഇതിന് ഏകദിനത്തിൽ അഞ്ച് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.