Skip to content

12 വിക്കറ്റുമായി അശ്വിൻ !! വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. രവിചന്ദ്രൻ അശ്വിൻ്റെ തകർപ്പൻ ബൗളിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് വമ്പൻ വിജയം സമ്മാനിച്ചത്. മത്സരത്തിൽ ഒരു ഇന്നിങ്സിനും 141 റൺസിനുമായിരുന്നു ഇന്ത്യയുടെ വിജയം.

271 റൺസിൻ്റെ കൂറ്റൻ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് 130 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 71 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിനാണ് വിൻഡീസിനെ തകർത്തത്. ജഡേജ രണ്ട് വിക്കറ്റും സിറാജ് ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ 171 റൺസ് നേടിയ അരങ്ങേറ്റക്കാരൻ യശസ്വി ജയ്സ്വാൾ, 103 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ, 76 റൺസ് നേടിയ വിരാട് കോഹ്ലി എന്നിവരുടെ മികവിലാണ് 5 വിക്കറ്റ് നഷ്ടത്തിൽ 421 റൺസ് നേടി ഇന്ത്യ ഡിക്ലയർ ചെയ്തത്. ആദ്യ ഇന്നിങ്സിലാകട്ടെ വെസ്റ്റിൻഡീസിന് 150 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. അഞ്ച് വിക്കറ്റ് നേടിയ അശ്വിനും മൂന്ന് വിക്കറ്റ് നേടിയ ജഡേജയുമാണ് ആദ്യ ഇന്നിംഗ്സിലും വെസ്റ്റിൻഡീസിനെ തകർത്തത്.

മത്സരത്തിലെ വിജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി. ജൂലൈ 20 നാണ് പരമ്പരയിലെ രണ്ടാം മൽസരം aarambhik