Skip to content

ഇരുപതാം പന്തിൽ ആദ്യ റൺ നേടി ഇഷാൻ കിഷൻ !! പിന്നാലെ ഡിക്ലയർ ചെയ്ത് ഇന്ത്യൻ ക്യാപ്റ്റൻ

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 421 റൺസ് നേടി ഡിക്ലയർ ചെയ്ത് ഇന്ത്യ. 271 റൺസിൻ്റെ വമ്പൻ ലീഡ് നേടികൊണ്ടാണ് ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.

മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ തൻ്റെ ആദ്യ റൺ നേടിയതോടെ ഇന്ത്യ ഡിക്ലയർ ചെയ്തത്. 20 പന്തുകൾ നേരിട്ടുകൊണ്ടാണ് ഇഷാൻ ടെസ്റ്റിലെ തൻ്റെ ആദ്യ റൺ നേടിയത്. രവീന്ദ്ര ജഡേജ 37 റൺസ് നേടി പുറത്താകാതെ നിന്നു.

171 റൺസ് നേടിയ അരങ്ങേറ്റക്കാരൻ യശസ്വി ജയ്സ്വാൾ, 103 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ, 76 റൺസ് നേടിയ വിരാട് കോഹ്ലി എന്നിവരാണ് ഇന്ത്യയ്ക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. ശുഭ്മാൻ ഗിൽ 6 റൺസും വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ മൂന്ന് റൺസും നേടി.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ വെസ്റ്റിൻഡീസിന് 150 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. അഞ്ച് വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിൻ, മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ എന്നിവരാണ് വെസ്റ്റിൻഡീസിനെ തകർത്തത്.