Skip to content

ക്യാപ്റ്റൻ ഗയ്ക്ക്വദ് !! ഏഷ്യൻ ഗെയിംസിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള പുരുഷ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മുതിർന്ന താരങ്ങളെ എല്ലാവരെയും ഒഴിവാക്കിയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. റിതുരാജ് ഗയ്ക്ക്വാദാണ് ടീമിനെ നയിക്കുക. ഐ പി എല്ലിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച റിങ്കു സിങ്, തിലക് വർമ്മ, ശിവം ദുബെ എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഈ വർഷം സെപ്റ്റംബറിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഐസിസി ഏകദിന ലോകകപ്പ് തൊട്ടടുത്ത മാസം നടക്കുന്നതിനാലാണ് ലോകകപ്പിനുള്ള സാധ്യതാ പട്ടികയിലുള്ള താരങ്ങളെ ഒഴിവാക്കികൊണ്ട് പൂർണമായും യുവനിരയെ ഇന്ത്യ അയക്കുന്നത്. ഇതിന് മുൻപും ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് ഉൾപെടുത്തിയിരുന്നുവെങ്കിലും അന്ന് ടീമിനെ അയക്കാൻ ബിസിസിഐ തയ്യാറായിരുന്നില്ല.

ഇന്ത്യൻ ടീം : റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, രാഹുൽ ത്രിപാഠി, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ (WK), വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ, അർഷ്‌ദീപ് സിംഗ്, മുകേഷ് കുമാർ, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിമ്രൻ സിംഗ് (wk)