Skip to content

വൈസ് ക്യാപ്റ്റനായുള്ള തിരിച്ചുവരവിൽ തിളങ്ങാനാകാതെ രഹാനെ

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ വൈസ് ക്യാപ്റ്റനായുള്ള തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങാനാകാതെ അജിങ്ക്യ രഹാനെ. സെഞ്ചുറി നേടിയ ജയ്സ്വാൾ പുറത്തായതോടെയാണ് അഞ്ചാമനായി രഹാനെ ഇന്ത്യയ്ക്കായി ക്രീസിലെത്തിയത്. എന്നാൽ ക്രീസിൽ അധിക നേരം തുടരാൻ ഇന്ത്യൻ വൈസ് ക്യാപ്റ്റന് സാധിച്ചില്ല.

11 പന്തിൽ മൂന്ന് റൺസ് മാത്രം നേടിയാണ് ആദ്യ ഇന്നിങ്സിൽ രഹാനെ പുറത്തായത്. മൂന്നാം ദിനത്തിലെ ആദ്യ സെഷനിലാണ് രഹാനെ പുറത്തായത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഒരിടവേളയ്ക്ക് ശേഷം രഹാനെ ടീമിൽ തിരിച്ചെത്തിയത്. രണ്ട് ഇന്നിംഗ്സിലും മികച്ച പ്രകടനം പുറത്തെടുക്കാൻ രഹാനെയ്ക്ക് സാധിച്ചിരുന്നു. ഇതിന് ശേഷമാണ് രഹാനെയെ വീണ്ടും ടീമിൻ്റെ വൈസ് ക്യാപ്റ്റനായി ബിസിസിഐ നിയമിച്ചത്. മോശം ഫോമിലുള്ള പുജാരയെ ടീമിൽ നിന്നും പുറത്താക്കിയതോടെയാണ് രഹാനെയെ വീണ്ടും വൈസ് ക്യാപ്റ്റനാക്കിയത്.

രഹാനെ 3 റൺസ് നേടി പുറത്തായപ്പോൾ മറുമാഗത്ത് അരങ്ങേറ്റക്കാരൻ യശസ്വി ജയ്സ്വാൾ 387 പന്തിൽ 16 ഫോറും ഒരു സിക്സും ഉൾപ്പടെ 171 റൺസ് നേടി പുറത്തായപ്പോൾ വിരാട് കോഹ്ലി ഫിഫ്റ്റിയുമായി ക്രീസിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്ലിയുടെ 29 ഫിഫ്റ്റിയാണിത്.