Skip to content

രോഹിത് ശർമ്മയ്ക്കും ധവാനും ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡുമായി ജയ്സ്വാൾ

തകർപ്പൻ പ്രകടനമാണ് തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യൻ യുവതാരം ജയ്സ്വാൾ കാഴ്ച്ചവെച്ചത്. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറി നേടികൊണ്ടാണ് താരം പുറത്തായത്.

387 പന്തിൽ 16 ഫോറും ഒരു സിക്സും ഉൾപ്പടെ 171 റൺസ് നേടിയാണ് ജയ്സ്വാൾ പുറത്തായത്. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് ജയ്സ്വാൾ കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ ഇന്നിങ്സിലെ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണിത്.

2013 ൽ മൊഹാലിയിൽ ഓസ്ട്രേലിയക്കെതിരെ 187 റൺസ് നേടിയ ശിഖാർ ധവാനും അതേ വർഷം വെസ്റ്റിൻഡീസിനെതിരെ 177 റൺസ് നേടിയ രോഹിത് ശർമ്മയുമാണ് ഈ റെക്കോർഡിൽ ജയ്സ്വാളിന് മുൻപിലുള്ളത്. ഇവർ മൂന്ന് താരങ്ങൾ മാത്രമാണ് ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇന്ത്യയ്ക്കായി 150+ റൺസ് നേടിയിട്ടുള്ളത്.