Skip to content

അരങ്ങേറ്റത്തിലെ സെഞ്ചുറി ! ജയ്സ്വാൾ കുറിച്ചത് ചരിത്ര റെക്കോർഡ്

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ് യശസ്വി ജയ്സ്വാൾ. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലായിരുന്നു താരത്തിൻ്റെ ഈ തകർപ്പൻ സെഞ്ചുറി. ഈ സെഞ്ചുറിയോടെ മറ്റൊരു ഇന്ത്യൻ ഓപ്പണർക്കും നേടാൻ സാധിക്കാത്ത റെക്കോർഡ് ജയ്സ്വാൾ സ്വന്തമാക്കി.

ഇതാദ്യമായാണ് വിദേശത്ത് ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ ഓപ്പണർ സെഞ്ചുറി നേടുന്നത്. ഇതിന് മുൻപ് നിരവധി തവണ ഇന്ത്യൻ താരങ്ങൾ ഓപ്പണറായി വിദേശത്ത് അരങ്ങേറ്റം കുറിച്ചിട്ടുണ്ടെങ്കിലും ആർക്കും തന്നെ സെഞ്ചുറി നേടുവാൻ സാധിച്ചിരുന്നില്ല.

215 പന്തിൽ നിന്നുമാണ് യുവതാരം തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം ചേർന്ന് 229 റൺസ് താരം കൂട്ടിച്ചേർത്തിരുന്നു. മത്സരത്തിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ 350 പന്തിൽ 143 റൺസുമായി താരം ക്രീസിലുണ്ട്. 36 റൺസ് നേടിയ വിരാട് കോഹ്ലിയാണ് താരത്തിനൊപ്പം ക്രീസിലുള്ളത്.