Skip to content

ഇന്ത്യയ്ക്കാരിൽ മൂന്നാമൻ ! തകർപ്പൻ റെക്കോർഡ് കുറിച്ച് അശ്വിൻ

തകർപ്പൻ പ്രകടനമാണ് വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ അശ്വിൻ വീഴ്ത്തിയിരുന്നു. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് അശ്വിൻ.

അഞ്ച് വിക്കറ്റ് നേട്ടത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 700 വിക്കറ്റ് രവിചന്ദ്രൻ അശ്വിൻ പൂർത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 700 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് അശ്വിൻ. 956 വിക്കറ്റ് നേടിയിട്ടുള്ള അനിൽ കുംബ്ലെ, 711 വിക്കറ്റ് നേടിയിട്ടുള്ള ഹർഭജൻ സിങ് എന്നിവരാണ് ഇതിന് മുൻപ് 700 + വിക്കറ്റ് നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യ ഇന്നിങ്സിൽ 150 റൺസ് നേടുവാൻ മാത്രമാണ് വെസ്റ്റിൻഡീസിന് സാധിച്ചത്. അശ്വിൻ 5 വിക്കറ്റ് നേടിയപ്പോൾ ജഡേജ മൂന്ന് വിക്കറ്റും താക്കൂർ, സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റിങിൽ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 80 റൺസ് നേടിയിട്ടുണ്ട്. 40 റൺസ് നേടിയ ജയ്സ്വാളും 30 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുമാണ് വിൻഡീസിനായി ക്രീസിലുള്ളത്.