Skip to content

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ അനിൽ കുംബ്ലെയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് ഈ തകർപ്പൻ റെക്കോർഡ് അശ്വിൻ സ്വന്തം പേരിൽ കുറിച്ചത്.

മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ വിൻഡീസ് ഓപ്പണർ ടാഗനറൈൻ ചന്ദ്രപോളിനെ ബൗൾഡാക്കി പുറത്താക്കിയതോടെയാണ് മറ്റൊരു റെക്കോർഡ് കൂടെ അശ്വിൻ സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. ഈ വിക്കറ്റോടെ ടെസ്റ്റിൽ ബാറ്റ്സ്മാന്മാരെ ഏറ്റവും കൂടുതൽ തവണ ബൗൾഡാക്കി പുറത്താക്കുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് അശ്വിൻ സ്വന്തമാക്കി.

95 തവണ അശ്വിൻ ടെസ്റ്റിൽ ബാറ്റ്സ്മാന്മാരെ ബൗൾഡാക്കിയിട്ടുണ്ട്. 94 തവണ ബൗൾഡ് വിക്കറ്റ് നേടിയ അനിൽ കുംബ്ലെയെയാണ് അശ്വിൻ പിന്നിലാക്കിയത്.

മുത്തയ്യ മുരളീധരനാണ് ലോക ക്രിക്കറ്റിൽ ഈ റെക്കോർഡിന് ഉടമ. 167 തവണ ബൗൾഡ് വിക്കറ്റ് നേടിയിട്ടുണ്ട്. ജെയിംസ് ആൻഡേഴ്സൺ (132), ഷെയ്ൻ വോൺ (116) എന്നിവരാണ് രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത